Posts

ക്രിസ്തു‌മസ്സ് ചിന്തകൾ

Image
 പ്രകാശത്തിൽ സംഗീതവും, മധുരവും, സന്ദേശവും ചാലിച്ചു ചേർത്താൽ എന്താവും?  അതാണ് ക്രിസ്‌തുമസ്സ്, ആദ്യത്തെ ക്രിസ്തുമസ്സ് രാവിൽ ഇടയന്മാർ കേട്ട വാർത്ത എന്തായിരുന്നു. ? "ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു‌ എന്ന രക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ഇന്ന് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." (ലൂക്കോസ് 2:10) ആദ്യ സദ്വർത്തമാനം കേട്ടത് ഇടയന്മാരായിരുന്നു എങ്കിലും, അത് എല്ലാവർക്കുമായിട്ടായിരുന്നു എന്നാണ് സൂചന. അപ്പോൾ ഇടയ ന്മാർ സന്ദേശ വാഹകരായിരുന്നു എന്ന് വ്യക്തം. തൻ്റെ ഉദ്ദേശ്യ ങ്ങൾക്കായി ദൈവം ഏറ്റം നിസ്സാര മായതിനെയും, എളിയവനെയും തെരഞ്ഞെടുക്കുന്നു എന്നത് അത്ഭു താവഹമാണ്. ദൈവദൂതർ അവതരിപ്പിച്ചു സംഘഗാനം ശ്രോതാക്കൾക്ക് അന്നും ഇന്നും കർണ്ണ പീയൂഷമാ യിരിക്കുന്നു. സൻമനസ്സും, മനസ്സലിവുള്ളവരെയും വാനോളമുയർത്തി സ്വർഗ്ഗാവകാശികളാക്കുന്നതാണ് ഈ ഗാനം. പ്രഥമ ക്രിസ്‌തുമസ്സും അനന്തരം ചുരുളഴിയുന്ന സംഭവപരമ്പരകളും പറഞ്ഞു തരുന്ന സന്ദേശവും അതു തന്നെ...... ദൈവസ്നേഹവും മനുഷ്യസ്നേഹവും കൊണ്ടു നിറയുന്നവർക്കേ സമാധാനമുണ്ടാകൂ... നമുക്ക് ക്രിസ്തുമസ്സ് ആഘോഷമാണ്...

Orthodox Liturgical Songs and their Biblical references

Image
  നമ്മുടെ ആരാധന പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്..... നമ്മുടെ ആരാധനാ ഗീതങ്ങൾ വേദപുസ്തക പ്രകാരമാണ്.... Here are some of our Liturgical Songs and their Biblical references ✝ 1.ദെെവമാതാവിനോടുള്ള കുക്കിലിയോൻ (നിന്നാൾ സ്തുതിയോട്)....... സങ്കീ 45;9-11 2.വിശുദ്ധന്മാരുടെ കുക്കിലിയോൻ (നയവാൻ പനപോലെ)....... സങ്കീ 92;12,14 3.വാങ്ങിപ്പോയവെെദീരുടെ കുക്കിലിയോൻ(ചാർത്തും നീതിയെ..) ...... സങ്കീ 132;9,10 4.സ്ളീബായുടെ കുക്കിലിയോൻ (വെല്ലും ശത്രുക്കളെ..) ...... സങ്കീ 44;5,7 5.വാങ്ങിപ്പോയവരുടെ കുക്കിലിയോൻ (മക്കളിലപ്പൻ...).... സങ്കീ 103;13,15 6.പൗലോസ്സ്ളീഹാ ധന്യൻ ചൊൽകട്ടേ....... ഗലാ.1;8 7.യജമാനൻ വരുമന്നേരത്ത്...... ലൂക്കോ.12;37 8.രാജ്യത്തിൻ വാതിൽ.... മത്തായി 7;13,14 9.ഋജുമതികൾക്കിരുളിൽ.... സങ്കീ.112;14 10.ഭാഗ്യനിധീ മറിയാമേ.... ലൂക്കോ 1;48 11.ഞാൻ സത്യപ്രഭ .... മത്താ.5;14 ,യോഹ 8;12 12.ജീവകരം മൃതികരം..... മത്താ.7;14 13.ഭൂവിലശേഷം...... മത്താ 28;16-20 14.സ്രാപ്പികളെ കണ്ടേശായ..... യെശ.6;2-8 15.മൂടുപടം വടിമോതിരമിവയാൽ(വിവാഹം) ...... ഉല്പത്തി 38;25,26 16.മോദിക്കട്ടേ പരം നാഥാ..... സങ്കീ.21;1 17.മൃതനേപ്പോ...

Verse of the Day

Image
  അതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌. കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌. രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌. - എഫേസോസ്‌ 4 : 25-30